Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hilly Areas

Thiruvananthapuram

മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​നയിറങ്ങി; തെങ്ങുകൾ നശിപ്പിച്ചു

വി​തു​ര: മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം. പേ​പ്പാ​റ വ​യ​ലി​പ്പു​ല്ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം ഷീ​റ്റ​ടി​പ്പു​ര ത​ക​ർ​ത്തു. സ​മീ​പ​ത്തു നി​ന്ന തെ​ങ്ങു​ക​ൾ കു​ത്തി മ​റി​ച്ചു. ഉ​ന്ന​തി​യി​ലെ ക​ർ​ഷ​ക​ർ​ക്കാ​യി ഐ.​സി.​ഡി.​എ​സ് സ്ഥാ​പി​ച്ച പൊ​തു ഷീ​റ്റ​ടി​പ്പു​ര​യാ​ണ് ആ​ന​ക​ൾ ത​ക​ർ​ത്ത​ത്. സ​മീ​പ​ത്തും പ​രി​സ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലും നി​ന്ന തെ​ങ്ങു​ക​ളാ​ണ് കു​ത്തി മ​റി​ച്ച​ത്.

ആ​ന​യു​ടെ ഉ​പ​ദ്ര​വം പ​തി​വാ​യ​തോ​ടെ ആ​ദി​വാ​സി മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത ക​ല്ലാ​ർ മൊ​ട്ട​മൂ​ട് സ്വ​ദേ​ശി മ​ഹേ​ഷി​നെ​യും മ​ക​ൾ അ​ന​ന്യ​യേ​യും കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത് ര​ണ്ടാ​ഴ്ച മു​മ്പാ​ണ്. ആ​ന​യു​ടെ മു​ന്നി​ൽ നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യാ​ണ് അ​ന്ന് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ആ​ന​ശ​ല്യം രൂ​ക്ഷ​മാ​കു​മ്പോ​ഴും മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​ത്ത​തി​ൽ പ​രാ​തി​യു​യ​രു​ന്നു.

 

Latest News

Corehub Up